സിനിമയിൽ നിന്നും എന്തുണ്ടാക്കി ? ചോദ്യം അഭിഷേക് ബച്ചനോട് ആണെങ്കിൽ ഉത്തരം ഇവിടെയുണ്ട്!

Abhishek Bachchan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (15:13 IST)
Abhishek Bachchan
ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ എന്ന ബ്രാൻഡിന്റെ തണലിൽ നിൽക്കാൻ ആഗ്രഹിക്കാതെ സിനിമാലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ നടനാണ് അഭിഷേക് ബച്ചന്‍. അഭിനയത്തിനൊപ്പം തന്നെ സിനിമ വെബ് സീരീസ് നിർമ്മാണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 48 വയസ്സുള്ള താരത്തിന് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സിനിമ കരിയർ ഉണ്ടായി എന്നത് നേട്ടമാണ്.

ഇപ്പോൾ സിനിമകളിൽ നടൻ അത്ര സജീവമല്ല എന്നാൽ ഇന്ത്യന്‍ വിനോദ വ്യവസായത്തിൽ അഭിഷേക് ബച്ചന്റെ സാന്നിധ്യം ഒഴിച്ചുകൂട്ടാനാവാത്തതാണ്. 2024ലെ കണക്കുകൾ അനുസരിച്ച് അഭിഷേകിന്റെ ആസ്തി 28 മില്യൺ ഡോളർ ആണ്. 230 കോടിയോളം രൂപ വരും ഇത്. സിനിമയിൽ നിന്ന് തന്നെയാണ് തൻറെ ആസ്തിയുടെ ഭൂരിഭാഗവും അഭിഷേക് സ്വന്തമാക്കിയത്.

ഒരു സിനിമയ്ക്ക് 12 കോടി വരെ പ്രതിഫലമായി അഭിഷേക് ബച്ചൻ വാങ്ങാറുണ്ട്. രണ്ടുകോടി രൂപയാണ് അദ്ദേഹത്തിൻറെ മാസ വരുമാനം. 24 കോടി രൂപ ഒരു വർഷം നടൻ സമ്പാദിക്കുന്നുണ്ട്.എബി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന നിർമ്മാണ കമ്പനി 2009ൽ നടൻ സ്ഥാപിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :