'മമ്മൂക്കയോട് മത്സരിക്കാനില്ല'; മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കം മൂന്ന് സിനിമകളുടെ റിലീസ് മാര്‍ച്ചിലേക്ക് മാറ്റി

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

Manjummel Boys, Soubin Shahir, Cinema News, Manjummel Boys Review
Manjummel Boys
രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (13:28 IST)

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കം മൂന്ന് സിനിമകളുടെ റിലീസ് മാര്‍ച്ചിലേക്ക് മാറ്റി. മഞ്ഞുമ്മല്‍ ബോയ്‌സ്, തലവന്‍, തങ്കമണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാര്‍ച്ചിലേക്ക് നീട്ടിയത്. നേരത്തെ ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആലോചന. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തും. ഇക്കാരണത്താല്‍ മറ്റു സിനിമകള്‍ക്ക് കുറവ് സ്‌ക്രീനുകള്‍ മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ഈ സിനിമകള്‍ മാര്‍ച്ചിലേക്ക് നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന തലവന്‍ ജിസ് ജോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിനെ നായകനാക്കി തങ്കമണി സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :