സിഐഎയിൽ മിന്നിത്തിളങ്ങിയത് ദുൽഖറല്ല, അത് ഫഹദ് ഫാസിൽ ആണ്!

സിഐഎയിൽ ദുൽഖറിനേക്കാൾ രസകരം ഫഹദ് ആയിരുന്നു!

aparna shaji| Last Modified ചൊവ്വ, 9 മെയ് 2017 (13:41 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെയൊപ്പം മത്സരിച്ചിട്ടും കളക്ഷന്റെ കാര്യത്തിൽ ആദ്യ രണ്ടു ദിവസവും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചത്.

ചെഗുവേരയും, കാള്‍ മാര്‍ക്‌സും, ലെനിനും വരെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത് കൗതുകകരമായ കാര്യമാണ്. ചെഗുവേരയുടെ ലുക്ക് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ലുക്ക് മാത്രമല്ല ശബ്ദവും. ചിത്രത്തിൽ ചെഗുവേരയായി എത്തിയത് ബിഗ് ബി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജനായി എത്തിയ സുമിത് നേവലാണ്.

മദ്ധ്യതിരുവിതാങ്കൂര്‍ ശൈലിയിലുള്ള ചെഗുവരേയുടെ ശബ്ദം നൽകിയത് ഫഹദ് ഫാസിലും. ഒരുപാട് പേരെ ഡബ്ബ് ചെയ്യ്പ്പിച്ചു നോക്കിയങ്കിലും തൃപ്തി തോന്നാത്ത സംവിധായകൻ അമൽ നീരദ് ആണ് അവസാനം ഫഹദിനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. പറഞ്ഞപ്പോള്‍ ഫഹദിന് സന്തോഷം. നല്ല സ്‌ട്രൈയിനെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചെഗുവരേയുടെ 'വിപ്ലവമാണ്' എന്ന കട്ടി ചോദ്യം, വിപ്ലവമാണോ എന്ന തരത്തില്‍ രസകരമായി തോന്നിയത് ഫഹദിന്റെ സംഭാഷണമാണെന്ന് അമൽ നീരദ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :