aparna shaji|
Last Modified ചൊവ്വ, 9 മെയ് 2017 (08:08 IST)
ഇന്ത്യയൊട്ടാകെ ഇപ്പോൾ ബാഹുബലി തരംഗമാണ്. കേരളത്തിലും മോശമല്ല, എന്നാൽ കേരളത്തിൽ ബാഹുബലി മാത്രമല്ല തരംഗം.
ദുൽഖർ സൽമാന്റെ സിഐഎയും തരംഗം സൃഷ്ടിക്കുകയാണ്. ബാഹുബലി റിലീസിനായി പല തീയേറ്ററുകളിൽ നിന്നും മാറേണ്ടി വന്നെങ്കിലും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും പുത്തൻപണവും ഇപ്പോഴും കളത്തിലുണ്ട്.
ബാഹുബലി തരംഗത്തിനിടയിലും ദുൽഖർ ചിത്രം രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്നുമാത്രമായി 5.98 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിവസം 3.09 കോടിയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ് ഇത്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് സിഐഎ നേടിയ ഗ്രോസ് കലക്ഷന്‍ 2.89 കോടിയാണ്.
മമ്മൂട്ടിയുടെ ദ ഗ്രേറ്റ്ഫാദര്‍, പുത്തന്‍പണം എന്നീ സിനിമകളും ഡിക്യൂ ചിത്രം സിഐഎയും പല തിയറ്ററുകളിലും നേര്‍ക്കുനേര്‍ മത്സരിക്കുന്നു എന്നതും കൗതുകമുള്ള കാഴ്ചയാണ്. ഇക്കയുടെയും കുഞ്ഞിക്കയുടെയും ചിത്രങ്ങള്‍ കളിക്കുന്ന തിയറ്ററുകളില്‍ ഇവരുടെ ബാനറുകള്‍ കൊണ്ടും കട്ടഔട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്.
ബാഹുബലി തരംഗത്തിനിടയിലും ആരാധകർ കാലിക പ്രസക്തിയുള്ള ഗ്രേറ്റ് ഫാദറിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ആണ് ആ ചിത്രത്തിന്റെ വിജയം.