ഇന്ന് വിവാഹ വാര്‍ഷികം ! സന്തോഷം പങ്കുവെച്ച് നടി അഖില ഭാര്‍ഗവന്‍

ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (12:15 IST)
ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ
അഖില ഭാര്‍ഗവന്‍ അറിയോ? പ്രേമലു കണ്ടവര്‍ അഖിലയെ മറന്നു കാണില്ല. ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി.പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. രാഹുല്‍ ആണ് ഭര്‍ത്താവ്.ഫേസ്ബുക്ക് വഴിയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്.

അഖിലയുടെ ഒരു സുഹൃത്തിന്റെ വീടിന്റെ അടുത്താണ് രാഹുലിന്റെ വീട്. അവിടെ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറിയത്. പിന്നീട് അത് വിവാഹത്തില്‍ എത്തുകയും ചെയ്തു.
അയല്‍വാശി, പൂവന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.ധാരാളം ഡാന്‍സ് റീല്‍ വീഡിയോകള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

15 വര്‍ഷം അഖില ഭരതനാട്യം പഠിച്ചുട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :