എന്ത് വിധി ഇത്! ആടുജീവിതത്തിന്റെ പേരില്‍ തര്‍ക്കം, സീനില്‍ മലയാളികള്‍ ഇല്ല, പ്രശ്‌നം തെലുങ്ക്-തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍

Prithviraj (Aadujeevitham)
Prithviraj (Aadujeevitham)
കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (12:12 IST)
ഭാഷ വ്യത്യാസമില്ലാതെ നല്ല സിനിമകളെ എല്ലാ പ്രേക്ഷകരും സ്വീകരിക്കാറുണ്ട്. എന്നാല്‍ നല്ല സിനിമയെ പിന്തുണയ്ക്കുന്നത് ആരെന്ന് പേരില്‍ ഒരു തര്‍ക്കമായാലോ ? തര്‍ക്കം നടക്കുന്നത് ആടുജീവിതത്തിന്റെ പേരിലും. തെലുങ്ക്, തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയിലാണ് ആടുജീവിതത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്.

മാര്‍ച്ച് 28ന് തന്നെയാണ് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആടുജീവിതം റിലീസ് ചെയ്തത്. തെലുങ്ക് നാടുകളില്‍ ആടുജീവിതത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇതോടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് മസാല എന്റര്‍ടെയ്നറുകളാണ് എല്ലാ കാലവും വേണ്ടതെന്നും നല്ല സിനിമകളെ സ്വീകരിക്കാന്‍ അവര്‍ക്ക് ആവില്ലെന്നും

പറഞ്ഞുകൊണ്ട് ട്വിറ്ററിലും മറ്റും ചര്‍ച്ചകള്‍ക്ക് തുടക്കമായി. തമിഴ് പ്രേക്ഷകരാണ് ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉയര്‍ത്തുന്നത്.

ഭാടുജീവിതം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 81 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം 46 കോടി സിനിമ നേടി. 32 കോടിയും കേരളത്തിലെ കളക്ഷനാണ്. തമിഴ്‌നാട്ടില്‍ നിന്ന് 5.4 കോടിയാണ് സിനിമ നേടിയത്. തെലുങ്ക് നാടുകളില്‍ നിന്ന് 2.1 കോടി നേടി. കര്‍ണാടകയില്‍ നിന്ന് 3.4 കോടിയാണ് സിനിമയുടെ കളക്ഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :