പ്രണയം നിരസിച്ചതിന് വനിതാ എസ്ഐയെ പൊലീസ് ഉദ്യോഗസ്ഥൻ വെടീവച്ചുകൊന്നു

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 8 ഫെബ്രുവരി 2020 (12:42 IST)
ഡൽഹി: വനിതാ എസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. പ്രീതി അഹ്‌ലാവത് എന്ന 26കാരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണി മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്.

വീട്ടിലേയ്ക്ക് പോകാൻ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രീതിയോടൊപ്പം പൊലീസ് അക്കദമയിൽ ഉണ്ടായിരുന്ന ദീപാൻഷു റാത്തി എന്നയാൾ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പ്രീതി തൽക്ഷണം തന്നെ മരിച്ചു. കൃത്യത്തിന് ശേഷം സോനിപത്തിലെത്തിയ പ്രതി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.

പത്പർഗഞ്ച് ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് പ്രീതി സോനിപത് സ്വാദേശിനിയായ ഇവർ രോഹിണിയിൽ വാടക വീട്ടിലായിരുന്നു താമസം. ഡൽഹി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗരത്തിൽ വലിയ സുരക്ഷ തന്നെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് കൊലപാതകം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :