'രാക്ഷസന്‍ 2' വരുന്നു, പുതിയ വിശേഷങ്ങളുമായി വിഷ്ണു വിശാല്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 മെയ് 2021 (12:23 IST)

രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ രാക്ഷസന്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വിഷ്ണു വിശാല്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. 2018 ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ബിഗ് ബജറ്റില്‍ രാക്ഷസന്‍2 അടുത്തു തന്നെ തുടങ്ങുമെന്ന് വിഷ്ണു വിശാല്‍ അടുത്തിടെ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ധനുഷിനൊപ്പമുള്ള സംവിധായകന്റെ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഈ സിനിമ തുടങ്ങുക. താന്‍ രാക്ഷസന്‍2ന്റെ ആവേശത്തിലാണെന്നും വിഷ്ണു പറഞ്ഞു.2022 ല്‍ ചിത്രം ആരംഭിക്കുമെന്ന് കേള്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :