അനുബന്ധ വാര്‍ത്തകള്‍
- പൊളിഞ്ഞ പടത്തിലെ വില്ലനെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമ ! ഉണ്ണി മുകുന്ദന് ഇനി മാര്‍ക്കോ !
- ആംബുലന്‍സിലേക്ക് എടുത്തു കിടത്തുമ്പോള്‍ അത് ജഗതിയാണെന്ന് അറിയില്ലായിരുന്നു; മലയാളികളുടെ പ്രിയതാരം അന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഉണ്ണികൃഷ്ണന്റെ ഇടപെടല്‍ കാരണം
- വിനോദയാത്രയിലെ ദിലീപിന്റെ ചേച്ചി, നടന് പാര്‍ഥിപന്റെ ഭാര്യയായിരുന്നോ? നടി സീതയുടെ ജീവിതം ഇങ്ങനെ
- മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവ്, അവസരം നല്കാന് കിടപ്പറയിലേക്ക് ക്ഷണിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് നടി കസ്തൂരി
- 2018 ന്റെ റെക്കോര്‍ഡും മറികടന്ന് കണ്ണൂര്‍ സ്ക്വാഡ്; നാല് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?
ജയിലറിന് ശേഷം രജനിയുടെ മൊയ്തീന്‍ ഭായ് ! 'ലാല്‍സലാം' റിലീസ് പ്രഖ്യാപിച്ചു
വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ഐശ്വര്യ അരച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാല്‍സലാം. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കും. ജയിലറിന് ശേഷം നടനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് സിനിമ ലോകം. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
2024 പൊങ്കലിന് ചിത്രം തിയേറ്ററുകളില്‍ എത്തും. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. എ.ആര്‍ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. രജനിക്കൊപ്പമുള്ള കപിലിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. കപില്‍ ദേവിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ താന്‍ ബഹുമതിയായി രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.