വിഷ്ണു ഉണ്ണികൃഷ്ണന്റെ 'എ പാന്‍ ഇന്ത്യന്‍ സ്റ്റോറി' വരുന്നു, സിനിമയുടെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (09:15 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ കൂടിയാണിത്.

രണ്ട് കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ആദ്യ സൂചന.രമ്യ സുരേഷ്, ശൈലജ അമ്പു, ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ ഡാവിഞ്ചി, പാര്‍വണ ദാസ്, ഋതുപര്‍ണ്ണ, വിജയനുണ്ണി, ഡോ. ഷിറില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിസ്മയ ശിഷ്‌കുമാര്‍ എന്ന പുതുമുഖ നടിയാണ് നായിക.എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വിഷ്ണു വേണുഗോപാല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഭൂമി ആണ് സംഗീതം ഒരുക്കുന്നത്.സൗണ്ട് ഡിസൈനര്‍: ഷൈജു എം, ആര്‍ട്ട്: റെജു, കളറിംഗ്: വിഎഫെക്‌സ്: ഷിനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിജയനുണ്ണി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :