വീണ്ടും ചുള്ളനായി മമ്മൂട്ടി, പുതിയ ഫോട്ടോയും ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (14:56 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മമ്മൂട്ടി 'ടര്‍ബോ'യുടെ തിരക്കിലാണ്. സിനിമ ഈ സിനിമയ്ക്കായി നടന്‍ മുടിയുടെ നീളം കുറച്ചിരുന്നു. ഇതേ ലുക്കില്‍ തന്നെയാണ് പുതിയ ചിത്രങ്ങളിലും മെഗാസ്റ്റാറിനെ കാണാനായത്.
ശരണ്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.


വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്മയിപ്പിച്ചപ്പോള്‍ കാതല്‍ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ക്ക് കുറവില്ല. നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :