1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijayakant admitted in hospital again

വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

Vijayakant admitted in hospital again
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍.ഈ മാസം ആദ്യം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ രണ്ടാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ആയത്.ഇപ്പോഴിതാ, ചൊവ്വാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡിസംബര്‍ 28 വ്യാഴാഴ്ചയോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങും. നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിജയകാന്ത് ഇത്തരം പരിശോധനകള്‍ക്കായി നേരത്തെയും ആശുപത്രി വരാറുണ്ട്.
 
വിജയകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ പുറത്തിറക്കിയ പ്രസ്താവനയില്‍ നടന്‍ തന്റെ പതിവ് പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്നും പറഞ്ഞു.
 
 
 
 
അടുത്ത ലേഖനം
'ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി?',അധിക്ഷേപ കമന്റിട്ട ആള്‍ക്ക് ചുട്ട മറുപടിയുമായി നടി മാലാ പാര്‍വതി