മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു?- അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു?- അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

Rijisha M.| Last Updated: ശനി, 1 ഡിസം‌ബര്‍ 2018 (11:03 IST)
പടയോട്ടത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക് ബസ്‌റ്റേഴ്‌സ് മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പർ ഹീറോ ചിത്രമെന്ന പദവി സ്വന്തമാക്കാനൊരുങ്ങുകയാണ് അണിയറയിലൊരുങ്ങുന്ന
ഈ ചിത്രം.

ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിറവി നല്‍കിയ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരിക്കും.

ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോൾ‍, പടയോട്ടം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കുന്ന ചരിത്രമാണ് സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിനുള്ളത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും. സൂപ്പർ ഹീറോ എത്തുന്നു എന്നതുകൊണ്ടുതന്നെ മമ്മൂക്കയാണോ ലാലേട്ടനാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇവർ രണ്ടുപേരും ഒരുമെച്ചെത്തുന്നതിനായും കാത്തിരിക്കുകയാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :