അപ്പയുടെ ഫോട്ടോ നോക്കി ഒരുപാട് ചീത്തവിളിച്ചു, മാസ്റ്റർ ഓഡിയോ ലോഞ്ച് വേദിയിൽ വികാരാധീനനായി വിജയ് സേതുപതി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 16 മാര്‍ച്ച് 2020 (16:06 IST)
എപ്പോഴും വിജയ് സേതുപതി പറയുന്ന കാര്യങ്ങൾ കേൾക്കാൻ ആരാധകർക്ക് ഇഷ്ടമാണ്. കാരണം ഒരു സാധാരണ മനുഷ്യനെ പോലെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അത് ഏത് വേദിയിലും അങ്ങനെ തന്നെ. ഓഡിയോ ലോഞ്ച് വേദിയിൽ വിജയ് സേതുപതി തന്റെ പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനസ് തൊട്ടിരിക്കുന്നത്.

അരാണ് ജീവിതത്തിലെ മാസ്റ്റർ എന്ന ചോദ്യത്തിന് അച്ഛനാണ് എന്റെ മാസ്റ്റർ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. ഇന്ന് ഈ വേദിയിൽ വന്നു നിൽക്കാൻ കാരണം അച്ഛനാണ് എന്ന് വിജയ് സേതുപതി പറഞ്ഞു. 'വിജയ് ഗുരുനാഥ സേതുപതി. എന്നാണ് എന്റെ പേര്. എന്റെ അപ്പ എനിക്കിട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റർ.

സ്വയം സമ്പാതിക്കുന്ന പണവും നേടിയ അറീവും മക്കൾക്ക് ലഭിക്കണം എന്ന് ആഗ്രഹിക്കുക അച്ഛനാകും. മക്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങൾ അച്ഛൻ മക്കളോട് പറയും. ജീവിതത്തിൽ എന്നെങ്കിലും ഒരു കാലത്ത് ആ കാര്യങ്ങൾ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. എന്റെ ആപ്പയും അങ്ങനെ ഒരുപാട് അറിവുകൾ എനിക്ക് പകർന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്.

പലപ്പോഴും അപ്പയുടെ ഫോട്ടോ നോക്കി ഞാൻ ചീത്ത വിളിച്ചിട്ടുണ്ട്. വഴക്കിട്ടിട്ടുണ്ട്. ഒരിക്കൽ നന്നായി മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി ഓരുപാട് ചീത്ത വിളിച്ചു. ഞാൻ നന്നായി ഇരിക്കുന്ന സമയത്ത് നിങ്ങൾ എങ്ങോട്ടാണ് പോയത് എന്നൊക്കെ ചോദിച്ചു. അപ്പയെ എനിക്ക് വലിയ ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റർ'. വിജയ് സേതുപതി പറഞ്ഞു. മാസ്റ്ററിൽ വിജയ്‌യുടെ പ്രതിനായക കഥാപത്രമായാണ് വിജയത്തുപതി എത്തുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :