സ്ത്രീകളെയും ശല്യം ചെയ്യുന്നതിൽ പരാതി നൽകുമെന്ന് പറഞ്ഞു, കൊല്ലത്ത് വയോധികനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

വെബ്‌ദുനിയ ലേഖകൻ| Last Updated: ഞായര്‍, 15 മാര്‍ച്ച് 2020 (17:16 IST)
കൊല്ലം: സ്ത്രീകളെയും കുട്ടികളെയു ശല്യപ്പെടുത്തുന്നതിൽ പരാതി നൽകുമെന്ന് താക്കീത് ചെയ്തതിന് വയോധികനെ അയൽവാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം നുറനാടാണ് ക്രൂരമായ സംഭവം ഉണ്ടായത്. കാഞ്ഞിരവിളയിൽ ഭാസ്കരനാണ് യുവവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ തുണ്ടിൽ ശ്യാംസിംസുന്ദറിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു സംഭവത്തിനിടെ വെട്ടേറ്റ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുക്കളമുറ്റത്ത് ചക്കവെട്ടുകയായിരുന്ന ഭാര്യ ശാന്തമ്മയുടെ അടുത്തായി അലക്കുകല്ലിനോട് ചേര്‍ന്നിരിക്കുകയായിരുന്നു ഭാസ്‌കരന്‍. ഈ സമയം ഇവിടേക്കെത്തിയ പ്രതി ശാന്തമ്മയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചുവാങ്ങി. അലക്കുകല്ലില്‍ കയറിനിന്നശേഷം ഭാസ്‌കരനെ ആക്രമിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മരുമകള്‍ ജയപ്രഭ ഓടിവന്ന് നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിക്കൂടി.

വിവരമറിഞ്ഞെത്തിയ നൂറനാട് പൊലീസ് ഭാസ്‌കരനെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് തന്നെ ഭാസ്കരൻ മരിച്ചിരുന്നു. പ്രതിയെത്തേടി വീട്ടിലെത്തിയ പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്തുകയായിരുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :