വംശി പൈഡിപ്പള്ളിക്കൊപ്പമുള്ള വിജയുടെ പുതിയ ചിത്രം വാരിസ് ഒരുങ്ങുകയാണ്.ഹൈദരാബാദിൽ ചിത്രീകരണ തിരക്കിലായിരുന്ന വിജയ് ചെന്നൈയിൽ തിരിച്ചെത്തി.തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻറെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.നടന്മാരായ ഗണേഷ് വെങ്കട്ട്റാമും ഷാമും ചെന്നൈയിലേക്ക് മടങ്ങി.
ആക്ഷൻ, മാസ് ഘടകങ്ങൾ, നല്ല ഗാനങ്ങൾ എല്ലാം ചേർന്ന ഒരു സമ്പൂർണ പാക്കേജ് തന്നെയായിരിക്കും വാരിസ്.
ഒരു ഇമോഷണൽ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രം.രശ്മിക മന്ദാനയാണ് സിനിമയിലെ നായിക. പ്രകാശ് രാജ്,പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2023 പൊങ്കലിന് റിലീസ് ചെയ്യും.