വിജയുടെ 'ദളപതി 66' എപ്പോള്‍ തുടങ്ങും ? പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (16:58 IST)

ബീസ്റ്റിന് ശേഷം വിജയുടെ അടുത്ത ചിത്രം എപ്പോള്‍ തുടങ്ങും എന്ന വിവരങ്ങളാണ് കോളിവുഡില്‍ നിന്നും പുറത്തു വരുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 'ദളപതി 66' നെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷയിലൂടെയാണ് വിജയ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കും എന്നാണ് വിവരം. ഈ സിനിമയായിരിക്കും നടന്‍ അടുത്തതായി ചെയ്യുക.

'ദളപതി 66' എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമ ആയുധ പൂജ ദിവസം തുടങ്ങും എന്നാണ് പുതിയ വിവരം. ചിത്രം ഒക്ടോബറില്‍ ആരംഭിക്കുമെങ്കിലും, പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് 2022 ഫെബ്രുവരിയില്‍ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നും പറയപ്പെടുന്നു.2022 ദീപാവലി റിലീസ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കും ഷൂട്ടിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :