കെ ആര്‍ അനൂപ്|
Last Modified ശനി, 30 മാര്‍ച്ച് 2024 (09:51 IST)
എഴുപതിന് അടുത്ത് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിജയ് സിനിമ കരിയര്‍ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയാണ്. നടന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത നാളൈയ്യ തീര്‍പ്പ് എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി നായകനായത്.ലവ് ടുടെ, പൂവെ ഉനക്കാക, കാദലക്ക് മരിയാദൈ, തുള്ളാത മനവും തുള്ളും, കുഷി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടാനായി. കരിയറിന്റെ തുടക്കകാലത്ത് നടന്‍ വിജയിന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
കരിയറിന്റെ തുടക്കകാലത്ത് നടന്‍ വിജയിന് ലഭിച്ച പ്രതിഫലം 5000 രൂപയായിരുന്നു. എന്നാല്‍ നടന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ കൂടുതലായി എത്തിയതോടെ വലിയ ഓഫറുകള്‍ താരത്തിന്റെ മുന്നിലെത്തി. പിന്നീട് വിജയന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിക്കാന്‍ വിജയ് എന്ന ഒറ്റ നടന്‍ മാത്രം മതി എന്ന നിലയിലായി കാര്യങ്ങള്‍.
വിജയ് തമിഴ്‌നാട്ടില്‍ ഇളയദളപതിയായി മാറിയതോടെ പ്രതിഫലവും വര്‍ധിപ്പിച്ചു. 100 മുതല്‍ 150 കോടി വരെ വിജയിന് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. യുവാക്കളെ മാത്രമല്ല സ്ത്രീകളെയും കുടുംബ പ്രേക്ഷകരെയും തിയേറ്ററുകളിലെത്തിക്കാന്‍ നടനായി.
ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ എന്ന ചിത്രം ചെയ്യാന്‍ 100 കോടി രൂപ നടന്‍ പ്രതിഫലമായി വാങ്ങി.അടുത്ത ചിത്രമായ വാരിസുവില്‍ 120 കോടിയിലേക്ക് ഉയര്‍ന്നു. നടന്റെ അവസാനം റിലീസ് ആയ ലിയോ എന്ന ചിത്രത്തിനായി 150 കോടി രൂപ വാങ്ങി. വരാനിരിക്കുന്ന ഗോട്ട് എന്ന ചിത്രത്തിന് നടന്‍ 200 കോടി പ്രതിഫലമായി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.