Aadujeevitham: നിങ്ങള്‍ ആടുജീവിതം കണ്ടോ? ഇബ്രാഹിം ആയി അഭിനയിച്ച ജിമ്മി നിര്‍മാതാവ് കൂടിയാണ് !

ആടുജീവിതത്തില്‍ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീന്‍-ലൂയിസിനെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല

Jimmy Jean
രേണുക വേണു| Last Modified ശനി, 30 മാര്‍ച്ച് 2024 (09:19 IST)
Jimmy Jean

Aadujeevitham: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം ആടുജീവിതം തകര്‍ക്കുമെന്നാണ് ആദ്യ രണ്ട് ദിവസത്തെ തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ആടുജീവിതത്തില്‍ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീന്‍-ലൂയിസിനെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. നജീബിനെ മരുഭൂമിയില്‍ നിന്ന് രക്ഷിക്കാനെത്തുന്ന കഥാപാത്രമാണ് ഇബ്രാഹിം. ആടുജീവിതം സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ജിമ്മി ജീന്‍-ലൂയിസ്.

55 കാരനായ ജിമ്മി പാരീസില്‍ നിന്നുള്ള അഭിനേതാവാണ്. 2002 ലാണ് താരം സിനിമയിലേക്ക് എത്തിയത്. അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും താരം സജീവമാണ്. ബ്ലെസി, സ്റ്റീവന്‍ ആദംസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ജിമ്മി ജീന്‍ ലൂയിസ് ആടുജീവിതം നിര്‍മിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :