വിജയുടെ ആസ്തി,ഗോട്ടിന് ശേഷമുളള സിനിമയ്ക്ക് 200 കോടി ചോദിച്ച് നടന്‍ !കോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം താരം

കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (09:23 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങിയത് 100 കോടി രൂപയായിരുന്നു. സിനിമ വിജയമായതോടെ അടുത്ത ചിത്രമായ വാരിസുവില്‍ പ്രതിഫലം ഉയര്‍ത്തി. 120 കോടിയായിരുന്നു താരം ചോദിച്ചത്. വിജയ് നായകനായി ഒടുവില്‍ എത്തിയ ലിയോ എന്ന ചിത്രത്തിന് 150 കോടി പ്രതിഫലമായി ലഭിച്ചു. വരാനിരിക്കുന്ന ഗോട്ട് എന്ന ചിത്രത്തിന് നടന്‍ 200 കോടി പ്രതിഫലമായി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മാത്രമല്ല വിജയ്. നടന്റെ ആസ്തിയും ഇതിനനുസരിച്ച് ഉയര്‍ന്നിട്ടുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം വിജയ്ക്ക് 600 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മാത്രമല്ല വിജയ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരം കൂടിയാണ്.

എന്നാല്‍ വിജയുടെ ഗോട്ടിന് ശേഷം താന്‍ ഒരു സിനിമ കൂടിയേ ചെയ്യുകയുള്ളൂ എന്ന് വിജയ് അറിയിച്ചിട്ടുണ്ട്.ഇനില്‍ രവിപുഡിയുടെ രാഷ്ട്രീയ ഫാന്റസി ചിത്രത്തിന് നടന്‍ ചോദിച്ചത് 250 കോടി പ്രതിഫലമാണ്. ഈ സിനിമ കൂടി കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. അതേസമയം ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) എന്ന സയന്‍സ് ഫിക്ഷന്‍ സിനിമ ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :