50 വയസ്സുള്ള ഗര്‍ഭിണികള്‍ ഇന്നത്തെ കാലത്ത് വിവാദമായേക്കാം, അന്ന് സാധാരണ കാര്യമായിരുന്നു:ആര്‍ജെ ബാലാജി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (16:54 IST)

ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ഹിന്ദി ചിത്രം 'ബദായ് ഹോ' തമിഴ് റീമേക്കാണ് 'ബദായ് ഹോ'. തമിഴില്‍ ആര്‍ജെ ബാലാജിയ്‌ക്കൊപ്പം സത്യരാജും ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'വീട്ട്‌ലാ വിശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ചത്.സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവത്തെ ക്കുറിച്ച് ആര്‍ജെ ബാലാജി പറയുകയാണ്.


'ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മ എന്റെ സഹോദരിയെ പ്രസവിച്ചപ്പോള്‍ സമാനമായ ഒരു സാഹചര്യം യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഒരു സ്ത്രീയാണ്. 50 വയസ്സുള്ള ഗര്‍ഭിണികള്‍ ഇന്നത്തെ കാലത്ത് വിവാദമായേക്കാം, എന്നാല്‍ പഴയ കാലത്ത് ഇത് തികച്ചും സാധാരണമായിരുന്നു, അക്കാലത്ത്, ഒരു കുടുംബത്തില്‍ പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടായിരുന്നു, മൂത്തയാള്‍ ഏകദേശം 20 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കും.'-ആര്‍ജെ ബാലാജി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ഒരു ഫാമിലി എന്റര്‍ടെയ്നറായ . ജൂണ്‍ 17ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :