ഇങ്ങനെ കാണുന്നതില്‍ സങ്കടമുണ്ട്, പക്ഷേ...; മുന്‍ കാമുകന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വരലക്ഷ്മി

നിഹാരിക കെ.എസ്| Last Modified വെള്ളി, 10 ജനുവരി 2025 (14:37 IST)
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി, പെട്ടിക്കകത്തായിപ്പോയ മദ ഗജ രാജ എന്ന തമിഴ് ചിത്രം ഈ പൊങ്കല്‍ ആഘോഷത്തിന് തിയേറ്ററുകളിലെത്തുകയാണ്. ജനുവരി 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രസ് മീറ്റിന് സംവിധായകനായ സുന്ദര്‍ സിയ്ക്ക് ഒപ്പം അവശനായി നായകന്‍ വിശാൽ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. കടുത്ത പനിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശാലിന്റെ നായികമാരായി വരുന്നത് അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ്. സിനിമയുടെ തിരക്കിട്ട പ്രമോഷനിലാണ് രണ്ട് നായികമാരും.

വിശാലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആരാധകര്‍ മാത്രമല്ല സിനിമ പ്രവര്‍ത്തകരും ആശങ്കയിലാണ്. വീഡിയോ കണ്ടയുടനെ ബന്ധപ്പെട്ടവരെ വിളിച്ച് വിശാലിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ചിരുന്നു എന്ന് അഞ്ജലി പറഞ്ഞു. പ്രമോഷന്‍ തിരക്കുകള്‍ കഴിഞ്ഞാല്‍ വിശാലിനെ കാണാന്‍ പോകുമെന്നും നടി പറഞ്ഞിരുന്നു. ഇതേ ചോദ്യം മറ്റൊരു നായികയായ വരലക്ഷ്മിയോട് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു നടിയുടെ ആദ്യത്തെ മറുപടി.

'നിങ്ങള്‍ ചോദിക്കേണ്ട ആള് മാറിപ്പോയി എന്ന് പറഞ്ഞുകൊണ്ട് വരലക്ഷ്മി പ്രതികരിച്ചു. ഇങ്ങനെ അദ്ദേഹത്തെ കാണുന്നതില്‍ സങ്കടമുണ്ട്, എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ. മദ ഗജ രാജയില്‍ വളരെ അധികം കഷ്ടപ്പെട്ട് അഭിനയിച്ചിട്ടുണ്ട്', എന്നാണ് വരലക്ഷ്മി പറഞ്ഞത്.

വരലക്ഷ്മിയും വിശാലും ഒരുകാലത്ത് കമിതാക്കളായിരുന്നു എന്ന കാര്യം രഹസ്യമല്ല. ഇരുവരും അത് അംഗീകരിച്ചതുമായിരുന്നു. എന്നാല്‍ നടികര്‍ സംഘം സംഘടനയെ ചൊല്ലിയുള്ള വിശാല്‍ - ശരത് കുമാര്‍ വിഷയത്തില്‍ ആ പ്രണയത്തിനും ബ്രേക്കപ് സംഭവിച്ചു. വേര്‍പിരിയല്‍ ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :