നിഹാരിക കെ.എസ്|
Last Modified വെള്ളി, 10 ജനുവരി 2025 (13:35 IST)
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആരോടും സൗഹൃദം പുലര്‍ത്തുന്ന വ്യക്തി അല്ലെന്ന് ഗായകന്‍ സോനു നിഗം. ആളുകളില്‍ നിന്ന് അദ്ദേഹം അകലം പാലിച്ചിരുന്നെന്നും ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്നും സോനു നിഗം പറഞ്ഞു. അദ്ദേഹത്തിന് ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ആളായിരുന്നില്ല അദ്ദേഹം എന്നാണ് സോനു പറയുന്നത്.
അദ്ദേഹം ആരുമായും തുറന്നു സംസാരിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല. ചിലപ്പോള്‍ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുമായിരുന്നിരിക്കാം. പക്ഷേ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതോ ആരെങ്കിലുമായി ബന്ധം സൂക്ഷിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഫ്രണ്ട്‌ലിയായ വ്യക്തിയല്ല. അദ്ദേഹത്തിന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധ. - സോനു നിഗം പറഞ്ഞു.
'ഗോസിപ്പ് ചെയ്യേണ്ടത് അങ്ങനെയെന്ന് അദ്ദേഹത്തിന് അറിയില്ല. അത് ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം അങ്ങനെയാണ്. എന്നേക്കുറിച്ചോ മറ്റാരെക്കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ആരോടും അദ്ദേഹം മോശമായി പെരുമാറില്ല. ആരുടേയും ഹൃദയത്തെ വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. ഇതില്‍ നിന്നെല്ലാം അദ്ദേഹം അകന്നു നില്‍ക്കും', സോനു നിഗം പറഞ്ഞു.