1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vallyettan Re Release date

Vallyettan Re-Release: മാധവനുണ്ണിയും അനിയന്‍മാരും വീണ്ടുമെത്തുന്നു; 'വല്ല്യേട്ടന്‍' റി-റിലീസ് വിശേഷങ്ങള്‍

4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്

Vallyettan Re Release date
Mammootty Film Vallyettan: മമ്മൂട്ടിയുടെ എക്കാലത്തേയും മാസ് സിനിമകളിലൊന്നായ 'വല്ല്യേട്ടന്‍' വീണ്ടും തിയറ്ററുകളിലേക്ക്. മെഗാസ്റ്റാറിന്റെ അറയ്ക്കല്‍ മാധവനുണ്ണിയെ വീണ്ടും തിയറ്ററുകളില്‍ കാണാമെന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. 2000-ത്തില്‍ തിയറ്ററുകളിലെത്തിയ 'വല്ല്യേട്ടന്‍' ബോക്സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. 
 
4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. മാറ്റിനി നൗ ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക. ഈ മാസം തന്നെ റി-റിലീസ് ഉണ്ടായിരിക്കുമെന്നാണ് വിവരം. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 
 
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം. 
അടുത്ത ലേഖനം
'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്'; ശ്രീരാമന്റെ അടുക്കളയിലേക്ക് കയറിവന്ന് മമ്മൂട്ടിയുടെ ചോദ്യം, ഒപ്പം സുല്‍ഫത്തും !