മൂന്നാഴ്ച കൊണ്ട് 30 കോടി !ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 'ഗില്ലി'

Ghilli
Ghilli
കെ ആര്‍ അനൂപ്| Last Modified ശനി, 4 മെയ് 2024 (15:50 IST)
ധരണി സംവിധാനം ചെയ്ത 'ഗില്ലി' ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്തു. ഏപ്രില്‍ 20ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
2004 റിലീസ് ചെയ്ത ചിത്രം 2024ലും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു എന്നത് നേട്ടമാണ്.വിജയ്യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം റീ റിലീസിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി.
വിജയുടെ ആരാധകരും സാധാരണ പ്രേക്ഷകരും തീയറ്ററുകളില്‍ ഒരിക്കല്‍ കൂടി ഗില്ലി ആസ്വദിച്ചു.ബോക്സ് ഓഫീസില്‍ 30 കോടിയിലധികം കളക്ഷനും നേടി. 2004 റിലീസ് ചെയ്തപ്പോള്‍ 50 കോടി നേടിയിരുന്നു. എട്ടു കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.വിജയ്, തൃഷ, പ്രകാശ് രാജ്, ധമു, നാഗേന്ദ്ര പ്രസാദ്, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍, വിദ്യാസാഗറാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :