സിനിമ സ്വപ്നം കണ്ട പയ്യന്‍, ഈ വര്‍ഷം ആദ്യം തിയറ്ററുകളില്‍ ആളെ നിറച്ച താരം, പിറന്നാള്‍ ദിനത്തില്‍ മാളികപ്പുറത്തിലെ ആ രംഗങ്ങള്‍ ഒന്നുകൂടി കാണാം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:07 IST)
നടന്‍ ഉണ്ണി മുകുന്ദന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടന് രാവിലെ മുതലേ ആശംസകള്‍ അറിയിച്ചു കഴിഞ്ഞു.മലയാളികളെ ഒന്നടങ്കം 2023ല്‍ ആദ്യം തിയറ്ററുകള്‍ എത്തിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമായിരുന്നു മാളികപ്പുറം. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ജയ് ഗണേഷ്'. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
കുട്ടിക്കാലം മുതലേ സിനിമ സ്വപ്നമായിരുന്നുവെന്നും അതിനെ തേടിപ്പോയ ഒരാളായിരുന്നു താനെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. മോളിവുഡും കടന്ന് ടോളിവുഡില്‍ തന്റെ ചുവടുറപ്പിക്കാനുളള ഒരുക്കത്തിലാണ് താരം.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :