യുകെയില്‍ ടര്‍ബോ ജോസ് അടി തുടങ്ങി ! പ്രീ സെയിലില്‍ ആടുജീവിതത്തെ മറികടന്നേക്കും

ഇന്നലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ടര്‍ബോയുടെ 6.5 K ടിക്കറ്റുകളാണ് യുകെയില്‍ വിറ്റു പോയത്

Vyshak and Mammootty
Vyshak and Mammootty
രേണുക വേണു| Last Modified വെള്ളി, 17 മെയ് 2024 (15:41 IST)

യുകെ ബോക്‌സ്ഓഫീസില്‍ 'അടി' തുടങ്ങി ടര്‍ബോ ജോസ്. മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പ്രീ സെയില്‍ അതിവേഗം കുതിക്കുകയാണ്. റിലീസിനു ആറ് ദിവസങ്ങള്‍ കൂടി ശേഷിക്കെ മലൈക്കോട്ടൈ വാലിബന്‍, കിങ് ഓഫ് കൊത്ത എന്നിവയുടെ ഫൈനല്‍ പ്രീ സെയില്‍ ടര്‍ബോ മറികടന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആടുജീവിതം മാത്രമാണ് ഇനി ടര്‍ബോയുടെ എതിരാളികള്‍.

ഇന്നലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ടര്‍ബോയുടെ 6.5 K ടിക്കറ്റുകളാണ് യുകെയില്‍ വിറ്റു പോയത്. 11.1 K ടിക്കറ്റുകള്‍ വിറ്റുപോയ ആടുജീവിതമാണ് പ്രീ സെയിലില്‍ ഒന്നാം സ്ഥാനത്ത്. കിങ് ഓഫ് കൊത്ത (6 k), മലൈക്കോട്ടൈ വാലിബന്‍ (5.9 k) എന്നീ സിനിമകളുടെ യുകെ പ്രീ സെയില്‍ ആണ് ഒരാഴ്ച ശേഷിക്കെ ടര്‍ബോ മറികടന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മേയ് 23 നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :