'ആവേശം' വീണു!2024ലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി 'ഗുരുവായൂര്‍ അമ്പലനടയില്‍'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മെയ് 2024 (15:17 IST)
പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമയില്‍ ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ആദ്യദിനം 3.80 കോടി രൂപയിലധികം ഗുരുവായൂര്‍ അമ്പലനടയില്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.


2024ലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ ആണ് കേരളത്തില്‍നിന്ന് ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിരിക്കുന്നത്. കേരളത്തിലെ കളക്ഷന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ സിനിമ. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83
കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ആണ്.5.85 കോടിയാണ് റിലീസ് ദിനം സിനിമ നേടിയത്.

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിപിന്‍ ദാസാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :