ആവേശത്തിലെ ആ സീനില്‍ ഓട്ടോമാറ്റിക്കലി കരഞ്ഞു പോയിട്ടുണ്ട്:സജിന്‍ ഗോപു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മെയ് 2024 (15:08 IST)
ആവേശത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണന്റെ കൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും കട്ട സപ്പോര്‍ട്ടുമായി അമ്പാന്‍ ഉണ്ടാകും. പ്രേക്ഷക കൈയ്യടി വാങ്ങിയ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സജിന്‍ ഗോപു എന്ന നടനാണ്. രോമാഞ്ചത്തിലെ നിരൂപ് എന്ന കഥാപാത്രത്തിന് പിറകെ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാന്‍ സജിന്‍ ഗോപുവിനായി. ആവേശത്തിലെ രംഗണ്ണന്‍ ഇമോഷണല്‍ ആവുന്ന സീനുണ്ട്.ഒ.ടി.ടി റിലീസ് ആയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരിച്ച സീനിനെ കുറിച്ച് പറയുകയാണ് സജിന്‍.

'ആവേശത്തില്‍ ഒരു സീന്‍ ഉണ്ട്. രംഗണ്ണന്‍ ഇമോഷണല്‍ ആവുന്ന സീന്‍ . ആ സീനില്‍ ഞാന്‍ ഓട്ടോമാറ്റിക്കലി കരഞ്ഞു പോയിട്ടുണ്ട്. രംഗണ്ണന്‍ തിരിഞ്ഞ് നിന്ന് കരയുന്ന സീന്‍. എനിക്കെപ്പോഴും, ഇപ്പോള്‍ കണ്ടാലും ആ സീന്‍ എത്തുമ്പോള്‍ എനിക്ക് കണ്ണില്‍നിന്ന് വെള്ളം വരും .അതെന്താ സംഭവം ഇനി എന്ന് എനിക്ക് അറിയാന്‍ പാടില്ല',- സജിന്‍ ഗോപു പറയുന്നു.


തിയേറ്ററുകളില്‍ നിന്നായി 150 കോടിയിലധികം ആവേശം നേടി.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :