'ടര്‍ബോ'യ്ക്ക് വന്‍ കളക്ഷന്‍ ! മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്
Turbo - Mammootty
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ജൂണ്‍ 2024 (15:16 IST)
വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.മമ്മൂട്ടി വീണ്ടും ബോക്സ് ഓഫീസില്‍ ശക്തി തന്റെ തെളിയിച്ചു. ഹൊറര്‍ ഡ്രാമയായ 'ഭ്രമയുഗം' വിജയിച്ചതിന് ശേഷം, 'ടര്‍ബോ' മമ്മൂട്ടി പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു.
'ടര്‍ബോ' കേവലം 13 ദിവസങ്ങള്‍ കൊണ്ട് നിന്ന് 30.75 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.ആദ്യ 12 ദിവസങ്ങളില്‍ മാത്രം 30.22 കോടി (ഇന്ത്യന്‍ കളക്ഷന്‍) നേടി. പതിമൂന്നാം ദിവസം, ഇന്ത്യയിലെ കളക്ഷനിലേക്ക് ഏകദേശം 53 ലക്ഷം രൂപ കൂട്ടിച്ചേര്‍ത്തു, മൊത്തം കളക്ഷന്‍ 30.75 കോടി രൂപയായി.
ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 66.00 കോടി രൂപയാണ്, വിദേശ കളക്ഷന്‍ 30.32 കോടി രൂപയുമാണ്.ഇന്ത്യയില്‍ 35.68 കോടിയാണ് നേടിയത്.ജൂണ്‍ 4 ചൊവ്വാഴ്ച, തീയറ്ററുകളില്‍ നിന്ന് ചിത്രത്തിന് 12.60% മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.