ടോവിനോ തോമസിന്റെ 'നടികര്‍' ഒ.ടി.ടിയിലേക്ക്

Nadikar
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (16:52 IST)
Nadikar
ടോവിനോ തോമസിൻ്റെ 'നടികർ' ഒന്നും നേടാനാവാതെ തീയറ്റർ വിട്ട സിനിമയാണ്.
പ്രതിഭാധനരായ അണിയറപ്രവർത്തകരും അഭിനേതാക്കളും ഉണ്ടായിട്ടും തിയേറ്ററുകളിൽ ആളെ നിറയ്ക്കാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഒ.ടി.ടി പ്ലേയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ലാൽ ജൂനിയർ സംവിധാനം ചെയ്യ്ത 'നടികർ' ജൂൺ 27-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മെയ് 3നാണ് സിനിമ റിലീസ് ചെയ്തത്.
 
മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആൻഡ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി,അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
 
ബാല എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത് .സൂപ്പർസ്റ്റാർ ഡേവിഡ് പണിക്കർ എന്ന കഥാപാത്രമായി ടോവിനോയും സിനിമയിൽ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.
 
 
 
 
 
 
ടോവിനോ തോമസിന്റെ 'നടികര്‍' ഒ.ടി.ടിയിലേക്ക്
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :