പുതിയ സിനിമ പ്രഖ്യാപിച്ച് 'പുഴു' സംവിധായിക,നവ്യ നായരും സൗബിനും പ്രധാന വേഷങ്ങളില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (16:43 IST)
മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനുശേഷം സംവിധായിക റത്തീന ഒരുക്കുന്ന പുത്തന്‍ സിനിമ പ്രഖ്യാപിച്ചു.'പാതിരാത്രി'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നവ്യ നായരും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്വിച്ചോണ്‍ ചടങ്ങ് ഇന്ന് കൊച്ചിയില്‍ നടന്നു.നവ്യ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് റത്തീനയ്ക്ക് തിരക്കഥ കൈമാറി.

ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ്. നവ്യ നായര്‍ നല്‍കിയ എത്തിയ 'ഒരുത്തീ'യും ബെന്‍സി പ്രൊഡക്ഷന്‍സ് തന്നെയാണ് നിര്‍മ്മിച്ചത്.

ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണിത്.സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം ജേക്‌സ് ബിജോയിയുമാണ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: പിസി സ്റ്റണ്ട്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജിത്ത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍: സിബിന്‍ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :