അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയ നേതാവായി മമ്മൂക്ക എത്തുന്നു, ഇത് മറ്റാർക്കെങ്കിലുമുള്ള വെല്ലുവിളിയോ?
- 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ?- തുറന്നടിച്ച് ടോവിനോ
- ഭയപ്പെടുത്തുന്ന ഒൻപത് രാത്രികളുമായി പൃഥ്വിരാജ്
- ‘സിനിമയിൽ ആണെങ്കിൽ സൂക്ഷിക്കണം, സിനിമയിൽ ഉള്ളവരൊക്കെ മരിച്ചുകൊണ്ടിരിക്കുകയാണ്’- ടോവിനോ മനസ്സുതുറക്കുന്നു
- മോഹന്‍ലാല്‍ ആകാന്‍ ടൊവീനോ? തിരക്കഥ എം ടി!
പൃഥ്വിരാജിന്റെ ആ നിലപാടിനോട് തനിക്ക് യോജിപ്പില്ല: ടോവിനോ തോമസ്
പൃഥ്വിരാജിന്റെ ആ നിലപാടിനോട് തനിക്ക് യോജിപ്പില്ല: ടോവിനോ തോമസ്
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കിയൊരുങ്ങുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ടോവിനോ തോമസും ഒരു പ്രധാന കഥാപാത്രമായുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന താരമാണ് ടോവിനോ. ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടോവിനോ.
പൃഥ്വിരാജില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ല എന്നാണ് ടോവിനോ പറയുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടനെന്നും അതിന്റെ പേരില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ടോവിനോ പറയുന്നു.
എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ നമ്മൾ ഒരുപോലെ ഉള്ളവരും അല്ല. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തില്‍ സമാനതകളുണ്ട്. കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയ്‌ക്കും ടോവിനോ പിന്തുണ അറിയിച്ചു.
അടുത്ത ലേഖനം