Last Modified വ്യാഴം, 10 ജനുവരി 2019 (10:41 IST)
മമ്മൂട്ടിയുടേതായി ഇരുപതോളം ചിത്രങ്ങളാണ് ഈ വർഷം വരാനിരിക്കുന്നത്. എന്നാൽ പോക്കിരിരാജയുടെ അടുത്ത ഭാാഗമായ മധുരരാജയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്റ്റ്ഹിൽ മമ്മൂട്ടി എത്തുന്നത് ഒരു രാഷ്‌ട്രീയ പ്രവർത്തകനായാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
കേരളത്തിലെ തമിഴ് മക്കള്‍ കക്ഷി നേതാവായി തെരഞ്ഞെടുപ്പില്‍ മധുര രാജ മല്‍സരിക്കുന്നതിന്റെ ഫ്‌ളെക്‌സ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളില്‍ കാണാം. അതേസമയം ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രം വമ്പൻ റിലീസായിട്ടായിരിക്കും എത്തുക എന്നും സൂചനകൾ ഉണ്ട്.
ലൂസിഫർ എന്ന ചിത്രത്തിൽ
മോഹൻലാൽ രാഷ്‌ട്രീയപ്രവർത്തകനായെത്തുന്നു എന്ന സൂചനകളും ഉണ്ടായിരുന്നു. അതേസമയം, ആരാധകർക്ക് അറിയേണ്ടത് മമ്മൂക്കയും മോഹൻലാലും മത്സരത്തിനൊരുങ്ങുകയാണോ എന്നാണ്.