എന്തിനാണ് മമ്മൂട്ടിയെ പഴിക്കുന്നത്?- നടന്റെ ഉത്തരവാദിത്തമാണ് അത് - ടോവിനോ തോമസ്

Last Modified ഞായര്‍, 13 ജനുവരി 2019 (10:29 IST)
തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന താരമാണ് ടോവിനോ. ഇപ്പോള്‍ പൃഥ്വിരാജിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടോവിനോ.

പൃഥ്വിരാജില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ല എന്നാണ് ടോവിനോ പറയുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടനെന്നും അതിന്റെ പേരില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ടോവിനോ പറയുന്നു.

എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ നമ്മൾ ഒരുപോലെ ഉള്ളവരും അല്ല. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തില്‍ സമാനതകളുണ്ട്. കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയ്‌ക്കും ടോവിനോ പിന്തുണ അറിയിച്ചു.

എന്തിനാണ് മമ്മൂട്ടിയെ പഴിക്കുന്നത് എന്നും ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്തം എന്നും ടോവിനോ പറഞ്ഞു. 'വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങനെയാണ് എന്നതാണ് പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്നെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്?" ടോവിനോ ചോദിച്ചു.

അതേസമയം, നടിമാരുടെ കൂട്ടായ്മയുടെ പക്ഷത്തും അമ്മ സംഘടനയുടെ പക്ഷത്തും പൂര്‍ണമായും ശരിയുണ്ടെന്ന് താന്‍ പറയില്ല. രണ്ടുപക്ഷത്തും ന്യായമുണ്ട്. എന്നാല്‍ ന്യായം മാത്രല്ല ഉള്ളത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :