മമ്മൂട്ടിക്കും ദുൽഖറിനും പിന്നാലെ കുഞ്ഞുമറിയവും!

മമ്മൂട്ടിക്കും ദുൽഖറിനും പിന്നാലെ കുഞ്ഞുമറിയവും!

Last Modified ശനി, 12 ജനുവരി 2019 (14:54 IST)
മമ്മൂട്ടിയുടേയും ദുൽഖറിന്റേയും കാർ പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം ദുൽഖറും മമ്മൂട്ടിയും നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ ദുൽഖറിന്റെ മകളും ഈ പാത പിന്തുടർന്ന് പോകുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പും ദുൽഖർ പങ്കിട്ട ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രം ദുൽഖർ പങ്കിട്ടപ്പോഴും ആരാധകർ അത് ഏറ്റെടുത്തിരുന്നു.

എന്നാൽ കുഞ്ഞുമറിയവും മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പിന്നാലെ ആണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :