'മമ്മൂക്ക അങ്ങനെ പെരുമാറുന്ന ഒരാളല്ല, എന്താണെങ്കിലും തുറന്നുപറയും': മനസ്സുതുറന്ന് ലാൽജോസ്

'മമ്മൂക്ക അങ്ങനെ പെരുമാറുന്ന ഒരാളല്ല, എന്താണെങ്കിലും തുറന്നുപറയും': മനസ്സുതുറന്ന് ലാൽജോസ്

Last Modified ശനി, 12 ജനുവരി 2019 (17:08 IST)
നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നിരവധി ചിത്രങ്ങളിലൂടെ തന്നെയാണ് അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടം നേടിയതും. നിരവധി ഹിറ്റ് ചിത്രങ്ങൾ മാത്രമല്ല നിരവധി താരങ്ങളേയും ലാൽ ജോസ് മലയാള സിനിമയ്‌ക്ക് സമ്മാനിച്ചിട്ടുണ്ട്.

മമ്മൂട്ടി, ബിജു മോനേന്‍, ദിലീപ്, കാവ്യ മാധവന്‍, ഫഹദ് ഫാസില്‍ തുടങ്ങി ഒപ്പം ജോലി ചെയ്ത സിനിമാപ്രവര്‍ത്തകരെക്കുറിച്ചും അവരെ പറ്റിയുള്ള ഓര്‍മകളും അദ്ദേഹം ഇപ്പോൾ മനസ്സുതുറക്കുകയാണ്.

'മനസ്സില്‍ ഒന്ന് വച്ച് മറ്റൊരു തരത്തില്‍ പെരുമാറില്ല. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്ന് പറയും. പിന്നെ ബിജു മേനോന്‍, ജീവിതം ഒരു ആഘോഷമാണ് എന്ന് പഠിപ്പിച്ചത് ബിജു ആണ്. ദിലീപ് എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് ഭയങ്കര സ്നേഹമാണ്. ജീവിതത്തെ പോസിറ്റീവായി കാണാനും പ്രതീക്ഷകള്‍ വെച്ചു പുലർത്താനും എന്നെ പഠിപ്പിച്ചത് ദിലീപാണ്.

കാവ്യയെ ഞാന്‍ ആദ്യം കാണുമ്പോള്‍ അവള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. പൂക്കാലം വരവായി എന്ന സിനിമയുടെ സമയത്താണ് കാണുന്നത്. അന്ന് അവള്‍ക്കൊരു പല്ലില്ല. പിന്നീട് എന്റെ സിനിമയിലെ നായികയായി'- ലാൽ ജോസ് പറഞ്ഞു.

കണ്ണുകള്‍ കൊണ്ട് സംസാരിക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്. അത്തരത്തിലൊരു കണ്ണുകള്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടറാവാനാണ് എന്റെ അടുത്ത് എത്തിയത്. ഞാന്‍ അപ്പോള്‍ അവനോട് പറഞ്ഞു നീ അസിസ്റ്റന്റാവണ്ട നിന്നെ നായകനാക്കി ഞാന്‍ സിനിമ ചെയ്യുന്നുണ്ടെന്ന്. അതൊന്നും പറ്റില്ലെന്നാണ് ഫഹദ് അപ്പോള്‍ പറഞ്ഞത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു, അതൊക്കെ പറ്റും 'നീ ഈ വെയിലത്ത് നടന്ന് നിന്റെ നിറം കളയേണ്ട'
അതൊക്കെ നമുക്ക് സിനിമയില്‍ ആവശ്യം വരുമെന്ന്. പിന്നീട് നായകനായി ഡയമണ്ട് നെക്ലേസില്‍ എത്തി'- മാതൃഭൂമി ക്ലബ് എഫ്.എം സ്റ്റാര്‍ ജാമില്‍ ആര്‍.ജെ ശാലിനിയുമായി സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :