അനുബന്ധ വാര്‍ത്തകള്‍
- ആ സീനിന് ഞാന്‍ 120 ടേക്ക് എടുത്തു, പൃഥ്വി എന്നെ അഭിനന്ദിച്ചു; കുഞ്ചേട്ടന് തകര്‍ന്നുപോയി!
- പൃഥ്വിയുടെയും ടൊവിനോയുടെയും യാത്ര, ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ എൻട്രി?- മാസ് ചിത്രം അണിയറയിൽ
- ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ - മോഹന്‍ലാലിന്റെ ഡയലോഗില്‍ ടോവിനോയ്ക്ക് എന്ത് കാര്യം?
- മോഹൻലാലിനെ പിന്നിലാക്കി പൃഥ്വി, മമ്മൂട്ടിയെ തൊടാൻ കഴിഞ്ഞില്ല!
- പൃഥ്വിരാജ് ഇനി കോമഡിയിലേക്ക്, ഈ സഹോദരന്മാര്ക്കൊരു ദിവസമുണ്ട്!
പൃഥ്വിരാജ് എന്ന സംവിധായകൻ ഇങ്ങനെയാണ്: ടോവിനോ തോമസ്
പൃഥ്വിരാജ് എന്ന സംവിധായകൻ ഇങ്ങനെയാണ്: ടോവിനോ തോമസ്
സംവിധായകനെന്ന രീതിയിൽ പൃഥ്വിരാജിന്റെ വളർച്ച തന്നെ അമ്പരപ്പിച്ചെന്ന് ടോവിനോ തോമസ്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് പൃഥ്വി മുന്നോട്ടു പോകുന്നത്. വലിയ അഭിനയ സമ്പത്തുള്ള ഒരു സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നത് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ പ്രഥാനകഥാപാത്രമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ഒരു കഥാപാത്രമായി ടോവിനോയും ഉണ്ട്. എന്നാൽ തനിക്ക് ലഭിച്ചത് ചെറിയ കഥാപാത്രമാണെങ്കിലും അതൊരു വലിയ ചിത്രമാണ്, ആ ഓഫർ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.
നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോൾ അഭിനേതാവ് എന്ന രീതിയിൽ നമ്മൾ വളരുകയാണെന്നും ടൊവിനോ പറയുന്നു. ഇന്ദ്രജിത്തും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.