'കടല്‍ തീരം കണക്കിനാണ് ജീവിതം, തിരയെ കണ്ടെത്തു'; മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (10:52 IST)

സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടി സാനിയ ഇയ്യപ്പന്‍ മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ്. തന്റെ പത്തൊമ്പതാം പിറന്നാള്‍ സെലിബ്രേറ്റ് ചെയ്തത് അവിടെ വെച്ചാണ്. ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഹോട്ട് ലുക്കിലുളള ചിത്രമാണ് ഇത്തവണ ഷെയര്‍ ചെയ്തത്. കടല്‍ തീരം കണക്കിനാണ് ജീവിതം തിരയെ കണ്ടെത്തു എന്നുവെന്നും നടി പറഞ്ഞു.

ചങ്കി മാത്യുവാണ് ചിത്രം പകര്‍ത്തിയത്. സാംസങ് ലേയുടെതാണ് മേക്കപ്പ്.
അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാലിദ്വീപിലേക്ക് സാനിയ ഇയ്യപ്പന്‍ എത്തിയത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒപ്പം അഭിനയിച്ച കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ സല്യൂട്ടിലും ശ്രദ്ധേയമായ വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :