ഷാരൂഖിനെ പോലെ പ്രതിഫലം ചോദിച്ച് സല്‍മാന്‍ ഖാനും,ടൈഗര്‍ 3ന് സല്‍മാന്‍ വാങ്ങിയത് ജവാനില്‍ ഷാരൂഖാന് കിട്ടിയ പോലെ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (11:27 IST)
ഇന്നത്തെ കാലത്ത് റിലീസ് ദിവസം തന്നെ പല സിനിമകളുടെയും വിധിയെഴുതപ്പെടുന്നു. മികച്ച അഭിപ്രായങ്ങളോടെ നല്ല തുടക്കം ലഭിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. ദീപാവലി റിലീസായ എത്തിയ സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 കുതിപ്പ് തുടരുകയാണ്. സിനിമയ്ക്കായി നടന്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ വാങ്ങിയ പ്രതിഫലം 100 കോടി ആണെന്നാണ് വിവരം. സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനവും അദ്ദേഹത്തിന് ലഭിക്കും. ഞായറാഴ്ച തിയറ്ററുകളിലെത്തിയ എത്തിയ ടൈഗര്‍ 3 94 കോടിയാണ് ആദ്യദിനം നേടിയതെന്ന് നിര്‍മ്മാതാക്കളായ വൈആര്‍എഫ് അറിയിച്ചിരുന്നു.
ജവാന്‍ സിനിമയ്ക്കായി ഷാരൂഖ് വാങ്ങിയതും 100 കോടി രൂപയും സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനവും ആണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :