ഭ്രമയുഗത്തെ പേടിച്ച് റിലീസ് മാറ്റി, ആരാധകരോട് ഇന്ദ്രജിത്തിന് പറയാനുള്ളത് ഇതാണ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 16 ഫെബ്രുവരി 2024 (15:15 IST)
Marivillin Gopurangal
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ 'ഭ്രമയുഗം', നസ്ലിന്‍, മമിത ബൈജു എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു' എന്നീ സിനിമകള്‍ തീയറ്ററുകളില്‍ ഗംഭീര വിജയമായി മാറിക്കഴിഞ്ഞു. വിജയ തിരക്കിനിടയിലേക്ക് കടന്നുവരാന്‍ ഇന്ദ്രജിത്തിന്റെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍'എന്ന കുഞ്ഞ് സിനിമയ്ക്ക് ആവില്ല. റിലീസിന് ഒരു ദിവസം മുമ്പ് തന്നെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
എന്നാല്‍ വൈകാതെ തന്നെ പുതിയ റിലീസ് തീയതിയുമായി
'മാരിവില്ലിന്‍ ഗോപുരങ്ങള്‍'നിര്‍മ്മാതാക്കള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ ഇന്‍സ്റ്റാഗ്രാമിലുടെ ഇക്കാര്യം അറിയിച്ചു.
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.