Vijay: വിജയ് അവസാന ചിത്രത്തിന് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (14:16 IST)
വിജയ് അവസാന ചിത്രത്തിന് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം. വിജയ് 69ന് 200 കോടി രൂപയില്‍ അധികം പ്രതിഫലം നടന് ലഭിച്ചിരിക്കുമെന്നാണ് വിവരം. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം ആയിരിക്കും ഇതൊന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നാലെ സിനിമയില്‍ നിന്ന് പിന്മാറുന്നു എന്ന സൂചനയും നല്‍കിയിരുന്നു.












































തമിഴക വെട്ടി കഴകം എന്നാണ് താരത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ദളപതി 69 പൂര്‍ത്തീകരിച്ചതിനുശേഷം ആയിരിക്കും സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഇടവേള എടുക്കുന്നത്. ഡിവിഡി ധനയെയാണ് ദളപതി 69 സിനിമ നിര്‍മിക്കുന്നത്. സംവിധായകന്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായില്ല. വെട്രിമാരനാണ് സംവിധായകനെന്ന് ചില റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിജയിയുടെ അടുത്ത് പുറത്തിറങ്ങുന്ന സിനിമ ദി ഗോട്ട് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :