മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി 'ഞാന്‍ ഗന്ധര്‍വ്വന്‍' നായകന്‍

nitish bharadwaj
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (13:12 IST)
nitish bharadwaj
മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ നായകന്‍ നിതീഷ് ഭരദ്വാജ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മുന്‍ ഭാര്യയായ മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥ സ്മിതക്കെതിരെയാണ് താരം പോലീസ് പരാതി നല്‍കിയത്. മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍മക്കളെ കാണാനും ഭാര്യ സമ്മതിക്കുന്നില്ലെന്നും നിതീഷ് പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണ ആചാരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും സ്മിതയും വേര്‍പിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സീരിയലുകളില്‍ ശ്രീകൃഷ്ണ വേഷത്തിലും വിഷ്ണു വേഷത്തിലും തിളങ്ങിയ താരമാണ് നിതീഷ് ഭരദ്വാജ്. മലയാളത്തില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ ഗന്ധര്‍വനായും നിതീഷ് എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :