1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. This is not a movie dialogue, but Vijay's first political response after forming the party

ഇത് സിനിമാ ഡയലോഗ് അല്ല,പാര്‍ട്ടി രൂപീകരണ ശേഷം വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണം

This is not a movie dialogue
കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിജയ് രംഗത്ത്.പൗരത്വ (ഭേദഗതി) നിയമം തമിഴ്‌നാട്ടില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പറയുന്നത്.
 
സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് പറഞ്ഞ വിജയ് തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് രാഷ്ട്രീയ നേതാവായ വിജയ് അഭ്യര്‍ത്ഥിച്ചു.സിഎഎ തമിഴ്നാട്ടില്‍ നടപ്പാക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തണമെന്നും കൂടി അദ്ദേഹം എടുത്തു പറഞ്ഞു.എക്സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് നടന്‍ തന്നെ നിലപാട് വ്യക്തമാക്കിയത്.
 
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം വേഗത്തില്‍ ലഭ്യമാക്കാനുള്ള നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നിയമങ്ങള്‍ വിജ്ഞാപനം ചെയ്തുകൊണ്ട് കേന്ദ്രം സിഎഎ നടപ്പിലാക്കി.
 
 
 
 
 
അടുത്ത ലേഖനം
മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1, ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനി 13 കോടി കൂടി, ചരിത്രമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്