കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:52 IST)
ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം.മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തി. ആദ്യത്തെ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നിന്ന് ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 38 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ ഫാമിലി എന്റര്‍ടെയ്നര്‍ ഒന്നാമതെത്തി.29 കോടിയിലധികം രൂപ കളക്ഷന്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രം നേടിയിരുന്നു.
യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തിരുച്ചിത്രമ്പലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.