അത് വ്യാജന്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തിലധികം ഫോളോവേഴ്‌സ്, അജിത്കുമാറിന്റെ മാനേജറുടെ ട്വീറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (14:47 IST)

ദിവസങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തിലധികം ഫോളോവേഴ്‌സ്, ശാലിനിയുടെ പേരില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിന്റെ കാര്യമാണിത്. സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശാലിനിക്ക് ഇത്തരത്തില്‍ ഒരു അക്കൗണ്ട് ഇല്ലെന്ന് അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര.


'ശ്രീമതി ശാലിനി അജിത്കുമാറിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ ട്വിറ്ററില്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക,' -സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :