കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (11:02 IST)
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ പുതിയ അപ്‌ഡേറ്റ്. ടീസറിനും അടിപൊളി ഡാന്‍സ് നമ്പറിനും ശേഷം ട്രെയിലര്‍ ഉടന്‍ പുറത്തുവരും.
ട്രെയിലര്‍ ഉടന്‍ വരുമെന്ന സൂചന നല്‍കുന്ന മോഷന്‍ വീഡിയോ പുറത്ത്.
നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയ ടീസറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാന്റെ സ്‌ക്രീന്‍ പ്രെസന്‍സ് അതിന് ഒരു പഞ്ച് ചേര്‍ത്തു.
500 ലധികം തിയേറ്റര്‍ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത സിനിമയുടെ ഡബ്ബിങ് നടി ഐശ്വര്യ ലക്ഷ്മി പൂര്‍ത്തിയാക്കി. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.