1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. The video of actress Shivani Narayan enjoying the cyclone while wearing shorts in Chennai city went viral on social media

മിഷോങ് ചുഴലിക്കാറ്റ് ആസ്വദിക്കുന്ന ശിവാനി, നടിക്കെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

The video of actress Shivani Narayan enjoying the cyclone while wearing shorts in Chennai city went viral on social media
മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം ദുരിത്തിലാക്കിയപ്പോള്‍ മറുവശത്ത് ഷോര്‍ട്ട്സ് ധരിച്ച് കൊടുങ്കാറ്റ് ആസ്വദിക്കുന്ന നടി ശിവാനി നാരായണന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി. നടിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ഫ്‌ലാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് നടി വീഡിയോ പകര്‍ത്തിയത്. മഴക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനായത്. ആവശ്യസാധനങ്ങള്‍ പോലും കിട്ടാനാവാതെ പ്രളയക്കെടുതിയില്‍ പെട്ട് ജനം വലയുമ്പോഴാണ് മിഷോങ് ചുഴലിക്കാറ്റിനെ ആസ്വദിക്കുന്ന വീഡിയോ ശിവാനി പങ്കുവെച്ചത്. 
 
'മനസുഖിന്‍ ഒരു പുയല്‍' എന്ന ഗാനത്തിനൊപ്പം മഴയില്‍ നൃത്തം ചെയ്യുകയാണ് ശിവാനി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'ഇതാണ് മിഷോങ് ചുഴലിക്കാറ്റ്' എന്ന് എഴുതി കൊണ്ടാണ് ശിവാനി വീഡിയോ പങ്കുവെച്ചത്.
ശിവാനിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ്  സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. 'താമസിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
 
 
 
അടുത്ത ലേഖനം
അച്ചൂന് ഇന്ന് മൂന്നാം പിറന്നാള്‍, മകന് ആശംസകളുമായി നടി പാര്‍വതി കൃഷ്ണ, വീഡിയോ