കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (12:20 IST)
കോളിവുഡ് സിനിമയില്‍ ഇത് റീ-റിലീസുകളുടെ കാലം. വിജയമായ സൂപ്പര്‍ താരങ്ങളുടെ പഴയ തമിഴ് സിനിമകള്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിജയുടെ 'ഗില്ലി' മുതല്‍ അജിത്തിന്റെ 'ബില്ല' വരെ, വരും ദിവസങ്ങളില്‍ റിലീസ് ചെയ്യും.ആ ലിസ്റ്റ് ഇതാ!
കാതല്‍ മന്നന്‍
കാതല്‍ മന്നന്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് അജിത്തിനെ പ്രണയ നായകനായി ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.1998-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.ശരണ്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് ഒന്നിനെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
മിന്‍സാര കനവ്
രാജീവ് മേനോന്‍ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്‍സാര കനവ്.
സിനിമ മാര്‍ച്ച് 1 ന് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്‌മാനാണ്.
ബില്ല
അജിത്തും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തിയ വിഷ്ണുവര്‍ദ്ധന്‍ ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 23 ന് സിനിമ വീണ്ടും തിയറ്ററുകളില്‍ എത്തും.
അജിത്തിന്റെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു ഇത്.
പരുത്തിവീരന്‍
കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രമാണ് പരുത്തിവീരന്‍.2007-ല്‍ റിലീസ് ചെയ്ത സിനിമ 300 ദിവസങ്ങള്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ഓടി. അമീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ണ്‍ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024-ല്‍ തീയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
ഗില്ലി
വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗില്ലി.2004-ല്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 50 കോടിയിലധികം നേടി. 2024 ഏപ്രിലില്‍ വീണ്ടും റിലീസ് ചെയ്യും.