1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. The Game is On, The Hunt is On He's in The Zone... Just Breaking Box Office Records

171 കോടി കളക്ഷന്‍, ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കത്ത് 'സര്‍കാരു വാരി പാട്ട'

Sarkaru Vaari Paata | Mahesh Babu | Keerthy Suresh | Thaman S
വേഗത്തില്‍ 100 കോടി പിന്നിട്ട തെലുങ്ക് ചിത്രമായി മാറി മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ചിത്രം 'സര്‍കാരു വാരി പാട്ട'. ആദ്യ ദിവസം തന്നെ 75 കോടി സ്വന്തമാക്കി തുടങ്ങിയ യാത്ര തുടരുകയാണ് ഇപ്പോഴും.മെയ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 171 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് 160 കോടി കളക്ഷന്‍ ആയിരുന്നു ചിത്രം നേടിയത്.
 
റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 103 കോടിയില്‍ കൂടുതലായിരുന്നു.എസ്.വി.പി എന്ന ചുരുക്കപ്പേരിലാണ് ചിത്രം അറിയപ്പെടുന്നത്.പരശുറാം സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
അടുത്ത ലേഖനം
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ താരവിവാഹം, ഇനി ആദിയുടെ സ്വന്തം നിക്കി